തിരുവനന്തപുരം : കേരളത്തിൽ 6.06 ലക്ഷം റേഷൻ കാർഡുകൾ മരവിപ്പിക്കും. ആദ്യഘട്ടത്തിൽ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത 44,279 മുൻഗണനാ കാർഡുകളാണ് മരവിപ്പിക്കുക. ഇതിൽ 5,370 മഞ്ഞ കാർഡുകളും 38,909 പിങ്ക് കാർഡുകളുമുണ്ട്.
തുടർന്ന് മുൻഗണനേതര വിഭാഗത്തിലെ 5,62,494 കാർഡുകളും മരവിപ്പിക്കും. ഇതിൽ 4,40,811 വെള്ള കാർഡുകളും 1,21,683 നീല കാർഡുകളുമാണ് ഉൾപ്പെടുന്നത്.
മരവിപ്പിക്കുന്ന കാർഡിലെ എല്ലാ അംഗങ്ങളും മൂന്ന് മാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കിയാൽ വീണ്ടും റേഷൻ വാങ്ങാൻ അവസരം ലഭിക്കും. അതേസമയം, എല്ലാ റേഷൻ കാർഡുകളിലും അംഗങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം.
സെപ്റ്റംബർ 30നകം അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൺ പോർട്ടൽ, ജനസേവാ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ ചേർക്കാം.നിർദേശം പാലിക്കാത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് അറിയിപ്പ്.
