കാറുകൾ ലോറിയിൽ ഇടിച്ച് അപകടം… ആറുപേർക്ക്…

കാസർകോട് : അമിത വേഗതയിൽ സഞ്ചരിച്ച രണ്ട് കാറുകൾ ലോറിയിൽ ഇടിച്ച് കാസർകോട് കന്യപ്പാടിയിൽ അപകടം.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

മുസോടി സ്വദേശികളായ ഒമ്പത് യുവാക്കളാണ് രണ്ട് കാറുകളിലുമായി ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ രണ്ട് കാറുകളും പൂർണമായി തകർന്നു. കെ.എ 21 സി 0338 നമ്പർ ലോറിയിലാണ് കെ.എൽ 14 എഇ 0915 നമ്പർ വെള്ള സ്വിഫ്റ്റും കെ.എൽ 14 എജെ 0035 നമ്പർ കറുത്ത സ്വിഫ്റ്റും ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്കും ഓയിൽ ടാങ്കും പൊട്ടിയതോടെ റോഡിൽ ഡീസലും ഓയിലും വ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!