‘
മെഡൽനഗോയ : ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ മലയാളി താരം വിദർശ വിനോദ്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ച ഷൂട്ടിങ് സംഘത്തിൽ മത്സരിക്കാനിറങ്ങിയാണ് വിദർശയുടെ നേട്ടം.
ഷൂട്ടിങിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന ആദ്യ മലയാളി താരമായി വിദർശ മാറി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഗെയിംസിലെ ആദ്യ മെഡല്‍ ഇന്ത്യ സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ 1898.0 പോയിന്റുകള്‍ നേടിയാണ് ഇന്ത്യ വെള്ളി വെടിവച്ചിട്ടത്.വിദര്‍ശ വിനോദ്, ഇളവേനില്‍ വാളറിവാന്‍, സോനം മസ്‌കര്‍ എന്നിവരാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്.
ടീമില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് വെടിവച്ചിട്ടത് സോനമാണ്. 634.1. ഇളവേനില്‍ 633.5 പോയിന്റുകളും വിദര്‍ശ 630.5 പോയിന്റുകളും ടീമിന് സമ്മാനിച്ചു.
വിദർശയുടെ ആദ്യ ഏഷ്യൻ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ മത്സര ശേഷം പ്രതികരിച്ചു. കുടുംബത്തിന്‍റെയും കോച്ചിന്‍റെയും അടക്കമുള്ളവരുടെ പിന്തുണയിലാണ് ഇവിടെ വരെ എത്തിയത്. 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്.
ലോക റെക്കോര്‍ഡ് സ്ഥാപിച്ച് ചൈനയാണ് ഈയിനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. 1904.2 പോയിന്റുകള്‍ നേടിയാണ് അവര്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ജപ്പാനാണ് വെങ്കലം. അവര്‍ക്ക് 1897.1 പോയിന്റ്.ഇളവേനിലും സോനവും വ്യക്തിഗത പോരാട്ടത്തിനും യോഗ്യത നേടിയിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന വ്യക്തിഗത പോരാട്ടത്തില്‍ മത്സരിക്കുന്ന ഇരുവരും ഇരട്ട മെഡല്‍ നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
