ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ…

പയ്യോളി : യൂത്ത് കോൺഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടുപേരാണ് എക്‌സൈസിൻ്റെ പിടിയിലായത്.

യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് ഇരിങ്ങല്‍ മുനമ്പത്ത് താഴെ രഞ്ജിത്ത് ലാല്‍, മുനമ്പത്ത് താഴ അഭിലാഷ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി 11.15 ഓടെ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 3.5 ലിറ്റര്‍ വാറ്റ് ചാരായം, 50 ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്‌പെന്റ് വാഷ്, വാറ്റ് ഉപകരണങ്ങള്‍ എന്നിവ സഹിതമാണ് പിടികൂടിയത്.

രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!