കോട്ടയം:- റയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിന് അകത്ത് നിന്ന് പഴയ മേൽപാലം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കൂടി പുതീയ മേൽപ്പാലത്തിലേക്ക് സ്കൈവാക്ക് നിർമ്മിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതി നായി റയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തിയതിന് ശേഷം അറിയിച്ചതാണ് ഇത്. പഴയ മേൽപ്പാലം പൊളിച്ചതിനെ തുടർന്ന് പ്രധാന കവാടത്തിൽ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്ക് പോകണമെങ്കിൽ പുറത്തിറങ്ങി പുതിയ കാൽ നട മേൽപ്പാലത്തിലൂടെ ആയിരുന്നു.
സ്തീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഇത് വലീയ പ്രയാസമായിരുന്നു. മഴ സമയത്ത് യാത്രക്കാർ നനഞ്ഞ് ആണ് മേൽപ്പാലത്തിലേക്ക് പോയിരുന്നത്. സ്കൈവാക്ക് നിർമ്മിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പുതിയ കാൽനട മേൽ പാലത്തിൽ നിന്ന് മറ്റ് പ്ലാറ്റ് ഫോമുകളിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തുള്ള മേൽക്കൂരയുടെ നിർമ്മാണം പൂർത്തിയാക്കി. തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനുള്ള പിൽഗ്രിം സെന്ററിന്റെ പ്രവർത്തനങ്ങൾ സജ്ജമാക്കി. റയിൽവേ സ്റ്റേഷൻ കോബൗണ്ടിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കി.
സ്റ്റേഷൻ മാനേജർ പ്രദീപ്.പി.ഡപ്യൂട്ടി മാനേജർ മാതൃു ജോസഫ് ,എഞ്ചിനീയർ അനഘനായർ, ഹെൽത്ത് ഇൻസ്പെക്ടർ അൻജു കൃഷ്ണൻ , റയിർവേ പോലീസ് ഇൻസ്പെക്ടർ അനീഷ് രാമകൃഷ്ണൻ , മുൻസിപ്പൽ കൗൺസിലർമാരായ ഗൗരിശങ്കർ ,ജോൺ വർഗീസ് എന്നിവർ സംബന്ധിച്ചു.
