തട്ടിപ്പുകാരുടെ കോളുകൾ ഇനി എടുക്കേണ്ട…ഈ നമ്പറുകളിൽ നിന്നേ ഇനി എസ്‌ബി‌ഐ വിളിക്കൂ….

ന്യൂഡൽഹി : സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ ബാങ്കിംഗിലെ ഉപഭോക്തൃ സുരക്ഷ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. +91-1600 ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നുള്ള കോളുകളുടെ ആധികാരികതയെക്കുറിച്ച് എസ്‌ബി‌ഐ ഉപഭോക്തക്കാൾക്ക് അവബോധം നൽകാൻം ഒരു വിജ്ഞാപനവും പുറത്തിറക്കിട്ടുണ്ട്.

ഇനി സംശയങ്ങളില്ലാതെ എസ്‌ബി‌ഐയുമായി സംവദിക്കാൻ കഴിയുമെന്ന് ബാങ്ക് വ്യക്തമാക്കി
”1600xx” സീരീസിൽ ആരംഭിക്കുന്ന ഫോൺ നമ്പറുകൾ ഉപയോഗിച്ച് മാത്രമേ ഉപഭോക്താക്കളെ വിളിക്കാവൂ എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ജനുവരിയിൽ എല്ലാ ബാങ്കുകളോടും നിയന്ത്രിത സ്ഥാപനങ്ങളോടും നിർദേശിച്ചിരുന്നു. മാർക്കറ്റിംഗ് അല്ലെങ്കിൽ പ്രൊമോഷണൽ കോളുകൾക്ക് മാത്രം “140xx” നമ്പർ സീരീസ് ഉപയോഗിക്കാൻ ആർ‌ബി‌ഐ അനുവദിച്ചിട്ടുണ്ട്.

ഇതിലൂടെ എസ്എംഎസ് അല്ലെങ്കിൽ വോയ്‌സ് കോളുകൾ വഴിയുള്ള തട്ടിപ്പ് ശ്രമങ്ങൾ തിരിച്ചറിയാൻ ഉപഭോക്താക്ക് കഴിയും
“+91-1600 എന്ന നമ്പറിൽ തുടങ്ങുന്ന ഒരു നമ്പറിൽ നിന്നാണ് നിങ്ങൾക്ക് ഒരു കോൾ ലഭിക്കുന്നതെങ്കിൽ, അത് യഥാർത്ഥവും നിയമാനുസൃതവുമായ കോളാണെന്ന് ഉറപ്പ്. ഇടപാട് സംബന്ധമായതും സേവനവുമായി ബന്ധപ്പെട്ടതുമായ കോളുകൾക്കാണ് ഈ നമ്പറുകൾ ഉപയോഗിക്കുന്നത്, ഇത് തട്ടിപ്പുകാരെ തിരിച്ചറിയാൻ നിങ്ങളെ സാഹായിക്കുന്നു. സൈബർ തട്ടിപ്പുകളിൽ നിന്ന് സ്വയം പരിരക്ഷിക്കൂ” എന്ന് എസ്‌ബി‌ഐ എക്‌സിൽ പോസ്റ്റ് പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!