റേഷൻ വാങ്ങാൻ ക്യൂ നിൽക്കണ്ട, എടിഎം മാതൃകയിൽ ‘അന്നപൂർത്തി ഗ്രെയിൻ എടിഎം’, 24 മണിക്കൂറും സേവനം…

തിരുവനന്തപുരം : റേഷൻ വാങ്ങാൻ കടകളിലെ നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാൻ പുതിയ സാങ്കേതിക സംവിധാനവുമായി ഭക്ഷ്യവകുപ്പ്.

ബാങ്ക് എടിഎം മാതൃകയിൽ പ്രവർത്തിക്കുന്ന ‘അന്നപൂർത്തി ഗ്രെയിൻ എടിഎം’ വഴി റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ എളുപ്പത്തിൽ കൈപ്പറ്റാം. 24 മണിക്കൂറും സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ വിവരങ്ങളും ബയോമെട്രിക് വിരലടയാളവും ഉപയോഗിച്ച് ധാന്യങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണിത്. അഞ്ച് മിനിറ്റിനുള്ളിൽ ഏകദേശം 50 കിലോ വരെ ധാന്യം നൽകാൻ യന്ത്രത്തിന് കഴിയും. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും.

റേഷൻ വിതരണം കൂടുതൽ സുതാര്യവും സൗകര്യപ്രദവുമാക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!