കൊച്ചി: ആലുവയിലെ ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് നാല് മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കു ന്നത്.
അലക്സിന്റെ ജാമ്യാപേക്ഷ നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു. 22കാരിയുടെ നേതൃത്വത്തിലാണ് പാർട്ടി സംഘടിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കേസുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നിൽ ഹാജരാകാൻ 22കാരിയോട് കോടതി നിർദേശിച്ചിട്ടുണ്ട്. പാർട്ടിയിൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ യെന്ന കാര്യത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ കേസിൽ ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം 31നാണ് ആലുവയിലെ റിസോർട്ടിൽ ഹാലോവീൻ പാർട്ടി നടന്നത്. പാർട്ടിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളായി രുന്നുവെന്നാണ് വിവരം.
വിദ്യാർഥിനിയുടെ കുടുംബം നൽകിയ പരാതിയിലാണ് അലക്സിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പാർട്ടി നടന്ന റിസോർട്ടിലെ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
