പേരാമ്പ്രയിൽ ജീവനൊടുക്കിയ കവിതയുടെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ…

കോഴിക്കോട് : പേരാമ്പ്രയിൽ ജീവനൊടുക്കിയ കവിതയുടെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കും.

ബാക്കി വായ്പാ തുക എഴുതി തള്ളാൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു. എംഎൽഎമാരും രാഷ്ട്രീയ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡയറക്ടർ ബോർഡിനെ വിഷയം ധരിപ്പിക്കുമെന്നും ഹെഡ് ഓഫീസിൽ നിന്നുള്ള തീരുമാനം ഡിസംബർ 15ന് മുമ്പായി അറിയിക്കുമെന്നും ബ്രാഞ്ച് മാനേജർ ഉറപ്പുനൽകി.

എന്നാൽ ചർച്ചക്ക് ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്ന് ആരും എത്താതിരുന്നത് പ്രതിഷേധാർഹമാണെന്ന് ഫാത്തിമ തഹ്‌ലിയ അടക്കമുള്ള എംഎൽഎമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!