എറണാകുളം: പറക്കടവ് പഞ്ചായത്തിലെ മള്ളുശ്ശേരി ഗവൺമെന്റ് എൽ.പി സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നുവീണ് മൂന്ന് വിദ്യാർഥികൾക്കും വാർഡ് മെമ്പർക്കും പരിക്കേറ്റു. രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികൾക്കാണ് നിസാര പരിക്കേറ്റത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് വിട്ടയച്ചു. വാർഡ് മെമ്പർ മേരി റാഫേലിനും അപകടത്തിൽ പരിക്കേറ്റു.
സ്കൂൾ വരാന്തയിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് റൂഫാണ് ഇന്ന് രാവിലെ 9.50ഓടെ തകർന്നുവീണത്. അസംബ്ലി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. ചില്ലുകൾ തെറിച്ചുവീണാണ് കുട്ടികൾക്ക് പരിക്കേറ്റത്.
ഒരാഴ്ച മുമ്പാണ് ഗ്ലാസ് റൂഫിന്റെ നിർമാണം പൂർത്തിയാക്കിയത്. നിർമാണത്തിൽ അപാകതയുണ്ടായിരുന്നുവെന്ന് വാർഡ് മെമ്പർ ആരോപിച്ചു. നേരത്തെ തന്നെ രണ്ട് ചില്ലുകൾ പൊട്ടിയ നിലയിലായിരുന്നുവെ ന്നും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകാനിരിക്കെയാണ് അപകടമുണ്ടായ തെന്നും മേരി റാഫേൽ പറഞ്ഞു.
നിർമാണത്തിലെ അപാകത സംബന്ധിച്ച് രക്ഷിതാക്കളും നേരത്തെ ആശങ്ക ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗ്ലാസ് റൂഫ് തകർന്നുവീണത്. സംഭവത്തിൽ നിർമാണത്തിലെ അപാകതയുണ്ടോയെന്ന കാര്യത്തിൽ പരിശോധന ആവശ്യമാണ്.
