അഞ്ചലിൽ ആശുപത്രി ലിഫ്റ്റ് തകർന്നു; അലാറം മുഴക്കിയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

കൊല്ലം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ലിഫ്റ്റ് തകർന്ന് വീണ് വൻ അപകടം. രോഗിയെ സന്ദർശിക്കാനെ ത്തിയ അഞ്ചംഗ സംഘം തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.

അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ഇടയം സ്വദേശികളായ ഷാജി, രമേഷ്, മുരളി, പ്രസാദ്, സജീവ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മൂന്നാം നിലയിലുള്ള രോഗിയെ കണ്ട് മടങ്ങാനായി ഇവർ ലിഫ്റ്റിൽ കയറിയപ്പോഴാണ് ലിഫ്റ്റിന്റെ റോപ്പ് പൊട്ടി താഴേക്ക് പതിച്ചത്.

ലിഫ്റ്റിന്റെ റോപ്പ് പൊട്ടിയാണ് അപകടം സംഭവിച്ചത്. ലിഫ്റ്റിൽ ഉണ്ടായിരുന്ന അലാറം സഹായത്തിനായി മുഴക്കിയെങ്കിലും ആരും എത്തിയില്ലെന്നും തുടർന്ന് അഞ്ചൽ പൊലീസിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്നും അപകടത്തിൽപ്പെട്ടവർ പ്രതികരിക്കുന്നത്. അഞ്ചൽ പൊലീസ് ഹോസ്പിറ്റലിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ടെക്നീഷ്യൻ എത്തി കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!