ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുവീണ് വൻ അപകടം… നിരവധിപ്പേർക്ക് പരിക്ക്…

അടിവാട് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുവീണ് അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താല്‍ക്കാലികമായി നിർമ്മിച്ച ഗ്യാലറി ഒരു വശത്തേക്ക് വീഴുകയായിരുന്നു. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

22 പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം . രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!