ഗവര്‍ണര്‍ അര്‍ലേക്കറെ പിന്തുണച്ച്‌ ആരോഗ്യമന്ത്രി; വിമര്‍ശിച്ച്‌ റവന്യു മന്ത്രി; രാഷ്ട്രപതിക്കുള്ള പിഎസ്‍സി പുറത്താക്കല്‍ ശുപാര്‍ശയില്‍ സര്‍ക്കാരില്‍ ഭിന്നത…

തിരുവനന്തപുരം: പി എസ്‍ സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്ത, ഗവർണറായിരുന്ന രാജേന്ദ്ര അർലേക്കറുടെ നടപടിയില്‍ സംസ്ഥാന സർക്കാരില്‍ ഭിന്നത.

ഗവർണർ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്നേയുള്ള അർലേക്കറുടെ നടപടിയെ ന്യായീകരിച്ച്‌ ആരോഗ്യ മന്ത്രി കെ മുരളീധരൻ രംഗത്തെത്തിയപ്പോള്‍ പരസ്യമായി തള്ളി റവന്യു മന്ത്രി എ പി അനില്‍ കുമാറും പ്രതികരിച്ചു.

സർക്കാരിനെ ഇരുട്ടില്‍ നിർത്തി, സർക്കാരിനെ അറിയിക്കാതെ തന്നെ പി എസ് സി ചെയർമാനെയടക്കം പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നല്‍കിയ ഗവർണറുടെ നടപടി ഭരണഘടനാ മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് അനില്‍ കുമാർ അഭിപ്രായപ്പെട്ടത്.

ഇക്കാര്യം ഗവർണർ സ്ഥാനത്തിരുന്ന അർലേക്കർ ആദ്യം സർക്കാരിനെ അറിയിക്കേണ്ടിയിരുന്നു എന്നും റവന്യു മന്ത്രി ചൂണ്ടിക്കാട്ടി. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാകരുതെന്നും അനില്‍ കുമാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!