സൗദിക്ക് നേരെ ഹൂതികളുടെ വൻ ആക്രമണം…

റിയാദ് : സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യകളെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ നടത്തിയ വൻ മിസൈൽ ആക്രമണ ശ്രമം സൗദി സഖ്യസേന വിജയകരമായി തടഞ്ഞു.

ഹൂതികൾ വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വ്യോമപാതയിൽ വെച്ച് തന്നെ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു.

ഹൂതി വിമതർ രാജ്യത്തിന്‍റെ തെക്കൻ മേഖലയിലേക്ക് തൊടുത്ത 10 ബാലിസ്റ്റിക് മിസൈലുകൾ പൂർണമായി തകർക്കുകയും ചെയ്തതായി സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി എക്‌സ് പ്ലാറ്റ്‍ഫോമിൽ സ്ഥിരീകരിച്ചു.

ബാലിസ്റ്റിക് മിസൈലുകൾക്ക് പുറമെ സൗദിയിലെ ഖമീസ് മുശൈത്ത് നഗരത്തെ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഒരു ക്രൂയിസ് മിസൈലും സഖ്യസേന വിജയകരമായി തകർത്തു. സൗദി പ്രസ് ഏജൻസി ആണ് ഈ വിവരം പുറത്തുവിട്ടത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!