വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 17.5 ലക്ഷമാക്കി സർക്കാർ

തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ കണക്കിലെടുത്താണ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഈ നിർണായക നീക്കം.

പുതിയ ഉത്തരവ് പ്രകാരം പാമ്പ്, തേനീച്ച, കടന്നൽ എന്നിവ ഒഴികെയുള്ള വന്യജീവി ആക്രമണങ്ങളിൽ മരണം സംഭവിച്ചാൽ ആശ്രിതർക്ക് നൽകുന്ന സഹായധനം 14 ലക്ഷം രൂപയിൽ നിന്ന് 17.5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. അതേസമയം പാമ്പ് കടി, തേനീച്ച അല്ലെങ്കിൽ കടന്നൽ കുത്ത് എന്നിവ മൂലം മരണം സംഭവിച്ചാൽ കുടംബത്തിന് നൽകുന്ന നഷ്ടപരിഹാര തുക നാല് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.

ഇതിനുപുറമേ, വന്യജീവി ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്കുള്ള സാമ്പത്തിക സഹായത്തിലും സർക്കാർ വലിയ തോതിൽ വർദ്ധന വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!