എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടം; കാണാതായവരിൽ ഇന്ത്യക്കാർ ഉൾപ്പടെ ഒമ്പതുപേരെ കണ്ടെത്തി

മാൻ തീരത്ത് എണ്ണ കപ്പൽ മുങ്ങി കാണാതായ 16 പേരിൽ 9 പേരെ കണ്ടെത്തി.കണ്ടെത്തിയവരിൽ 8 പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കയിൽ നിന്നുള്ള ആളുമാണെന്നാണ് റിപ്പോർട്ട്.13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ഉൾപ്പടെ 16 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. പ്രെസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണ കപ്പൽ ആണ് മുങ്ങിയത്.

ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ഈ കപ്പൽ മുങ്ങിയത്.കാണാതായ ബാക്കിയുള്ള ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.അതേസമയം കപ്പലിൽ നിന്നുള്ള ഏതെങ്കിലും എണ്ണ ഉൽപന്നങ്ങൾ കടലിലേക്ക് ഒഴുകിയിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!