ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ യുവാവിൻ്റെ ആക്രമണം. രണ്ട് ജീവനക്കാർക്കും പരിക്ക്. ബുധനാഴ്ച രാവിലെ 10 മണിയോടെ യാണ് സംഭവം.
ചെങ്ങന്നൂർ മുൻസിഫായ അമല ലോറൻസിന്റെ ചേമ്പറിൽ
ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ എന്ന യുവാവ് ആണ് അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിച്ചത്. ഈ സമയം ഇയാൾ ഹെൽമെറ്റും, റെയിൻ കോട്ടും, ധരിച്ചിരുന്നു.
പരിഭ്രമിച്ച മുൻസിഫ് കോടതിക്കുള്ളിൽ കൂടി ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറി. ഓട്ടത്തിനിടെ വീണ് അമല ലോറൻസിന് പരിക്കേറ്റു.
ഈ സമയം രണ്ട് ജീവനക്കാർ പ്രതിയെ തടയുകയും മൽപ്പിടുത്തത്തിൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലത്തുവീണ ഒരു ജീവനക്കാരനെ പ്രതി നെഞ്ചിൽ ചവിട്ടി.
പ്രതിയുടെ കോട്ടിന് ഉൾവശം ഒളിപ്പിച്ച് വെച്ചിരുന്ന ചില്ല് കുപ്പി ഇതിനിടെ നിലത്ത് വീണ് ഉടഞ്ഞു .
റോഡിലേക്ക് ഓടിയ പ്രതിയെ കോടതി ജീവനക്കാരും, സമീപമുള്ള ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.
