നെടുമ്പാശേരി വാഹനാപകടം: ഇഹാ ഡിസൈൻസിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ…

ആലപ്പുഴ: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. പൊലീസിനെതിരെ സിപിഎമ്മും രംഗത്തെത്തി.

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം മാർച്ച് നടത്തി. എഫ്ഐആറിൽ പേര് ചേർക്കുകയോ കൂടുതൽ വകുപ്പുകൾ ചുമത്തുകയോ ചെയ്തില്ലെന്ന് ആരോപിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മന്ത്രി എം. ലിജുവിനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു.

പ്രതിക്ക് അനുകൂലമായി മന്ത്രി ഇടപെട്ടുവെന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം തള്ളി മന്ത്രിയും രംഗത്തെത്തി. ഡിവൈഎഫ്ഐ ആരോപണം പൂർണമായി കളവാണെന്ന് മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!