ഹരിപ്പാട് കെഎസ്ആർടിസി ബസിൽ ബുള്ളറ്റ് ഇടിച്ചു…യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ : ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കുമാരപുരം താമല്ലാക്കൽ കണ്ടത്തിൽ കിഴക്കതിൽ രാജേന്ദ്രൻ –മായ ദമ്പതികളുടെ മകൻ അഞ്ചിത്ത് (24) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് 3.30-നായിരുന്നു അപകടം. നങ്ങ്യാർകുളങ്ങരയിൽ നിന്ന് വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങുകയായിരുന്നു അഞ്ചിത്ത്. സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസുമായി അഞ്ചിത്ത് സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ മരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11-ന് നടക്കും. അഞ്ജിതയാണ് സഹോദരി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!