ചേർത്തല തുറവൂരിൽ നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

ചേർത്തല : തുറവൂരിൽ നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ.

തുറവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെയാണ് കുത്തിയതോട് പോലീസ് പിടികൂടിയത്.

തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പനയ്ക്കായി കാത്തുനിൽക്കുകയാ യിരുന്ന യുവാക്കളാണ് പിടിയിലായത്.

പത്തനംതിട്ട ആറന്മുള സ്വദേശി സുരേഷ് (24), ആറന്മുള കിഴക്കാട്ട് മോഡിയിൽ അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്.

ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കുത്തിയതോട് പോലീസ് സബ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ കിഷോർചന്ദ്, അനൂബ്,രഞ്ജിത്ത്, വിജേഷ്, അമൽരാജ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!