സംസ്ഥാനത്ത് പുതിയ അക്കാദമിക് കലണ്ടർ പുറത്തിറക്കി.. എൽപി സ്കൂളുകൾക്ക് ശനിയാഴ്‌ച ഇനി അവധി, യുപിക്കും ഹൈസ്കൂളിനും മാറ്റം…

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രധാന അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷാ തീയതികൾ, അവധികൾ, പ്രാക്ടിക്കൽ-മാതൃകാ പരീക്ഷകൾ, വാര്‍ഷിക പരീക്ഷകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പുതിയ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും ചേര്‍ന്നാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്.

പുതിയ കലണ്ടർ അനുസരിച്ച് എൽപി സ്കൂളുകളിലെ ശനിയാഴ്ചകളിലെ പ്രവൃത്തി ദിനം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ അഞ്ച് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും. ഓഗസ്റ്റ് 10 മുതൽ ഓഗസ്റ്റ് 21 വരെ ഓണപ്പരീക്ഷയായിരിക്കും. ഓഗസ്റ്റ് 21-ന് സ്കൂൾ അടയ്ക്കും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31-ന് വീണ്ടും തുറക്കും. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 10-ന് തുടങ്ങി ഡിസംബർ 18-ന് അവസാനിക്കും. ഡിസംബര്‍ 18-ന് സ്കൂൾ അടയ്ക്കും. ഡിസംബര്‍ 28-ന് വീണ്ടും തുറക്കും.        ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ 2027 ജനുവരി 20 മുതൽ ആരംഭിക്കും. ഏറെ നിർണായകമായ എസ്എസ്എൽസി പരീക്ഷകൾ 2027 മാർച്ചിലായിരിക്കും നടക്കുക. പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷകൾ 2027 മാർച്ച് രണ്ടിന് ആരംഭിച്ച് മാർച്ച് 29-ന് അവസാനിക്കുന്ന രീതിയിലാണ് കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!