അടൂര്‍ സ്റ്റേഷനിലെ അതിക്രമത്തില്‍ റിപ്പോര്‍ട്ട് തേടി ഡിജിപി…

പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കും. പത്തനംതിട്ട എസ്പിയോട് ഡിജിപി റിപ്പോര്‍ട്ട് തേടി. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഗൗരവതരമായി അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു.

പത്തനംതിട്ട എസ്പിയോട് കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിന് ശേഷം നടപടിയുണ്ടാകും. ജനപ്രതിനിധികള്‍ പൊലീസ് സ്റ്റേഷനുകളിലെത്തുക എന്നത് പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ നിയമം ലംഘിക്കുന്ന എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ആവശ്യമുള്ള നടപടി സ്വീകരിക്കുന്നതാണ്’- ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!