തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ല, ഭരിച്ചവരോടുള്ള വിരോധം: കേരള കോൺഗ്രസ് (എം)

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഎമ്മിനും, പിണറായി വിജയനും എതിരെ വിമർശനമുയർത്തി കേരള കോൺഗസ് (എം) സ്റ്റീയറിംങ് കമ്മിറ്റി യോഗം.

കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സ്റ്റിയറിങ് കമ്മിറ്റി നടക്കുന്നത്.

നന്നായി ഭരിക്കുക എന്നത് മാത്രമല്ല,  ചെയ്ത കാര്യങ്ങൾ ജനങ്ങളെ മാന്യമായി ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം കൂടി നേതൃത്വത്തിന് ഉണ്ട്. ഇതിൽ പരാജയം സംഭവിച്ചു. അതാണ് പരിശോധനാ വിഷയമാക്കേണ്ടത്.

ഭരണ വിരുദ്ധതയെ അതിജീവിക്കാൻ സ്ഥാനാർത്ഥികളുടെ ജനകീയതയ്ക്ക് പോലും കഴിഞ്ഞില്ല.

സിപിഎം പ്രവർത്തകരുടെ ക്രോസ് വോട്ടും എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ സമ്പൂർണ തോൽവിക്ക് കാരണമായി എന്നാണ് യോഗത്തിൻ്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!