വീട്ടിൽ ഉറങ്ങിക്കിട‌ന്ന രണ്ടുകുട്ടികൾ പാമ്പുകടിയേറ്റു മരിച്ചു… അമ്മ ഗുരുതരാവസ്ഥയിൽ…

മൂക്കനൂർ : കല്ലക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തിനടുത്തുള്ള മൂക്കനൂർ ഗ്രാമത്തിൽ പാമ്പ് കടിയേറ്റ് രണ്ട് കുട്ടികൾ മരിച്ചു. അമ്മ ഗുരുതരാവസ്ഥയിൽ കല്ലക്കുറിച്ചി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.

സംഭവം ഗ്രാമത്തെ ദുഃഖത്തിലാക്കി. ദർശിനി, ജനനി എന്നീ രണ്ട് പെൺമക്കളാണ് മരിച്ചത്. ശംഖുവരയൻ പാമ്പ് വീട്ടിൽ കയറി ഉറങ്ങിക്കിട‌ന്ന മൂവരെയും കടിക്കുകയായിരുന്നു എന്നാണ് വിവരം.

ശങ്കരാപുരത്തിന് സമീപം മൂക്കനൂർ താമസിക്കുന്ന ചന്ദ്രൻ-പുഷ്പ ദമ്പതികളുടെ മക്കളാണ് ദാരുണമായി മരിച്ചത്. പാമ്പുകടിയേറ്റ പുഷ്പയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പുഷ്പയും രണ്ട് പെൺകുട്ടികളും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് അകത്തേക്ക് ഇഴഞ്ഞുകയറിയ ശംഖുവരയൻ പാമ്പ് മൂവരെയും കടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!