മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി; മുഹമ്മദ്‌ റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്

കൊച്ചി : സിഎംആർഎൽ – എക്സാലോജിക് കേസില്‍ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുന്‍ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നൽകി.

നിഖിൽ, ഷൈജൽ, ഹസൻ, വാരിസ് അടക്കമുള്ളവർക്കാണ് നോട്ടീസ് നൽകിയത്. ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഹൈക്കോടതി സ്റ്റേ ചെയ്തത് വിജിലൻസ് കേസിന്റെ നടപടികൾ മാത്രമെന്നാണ് ഇഡി അറിയിക്കുന്നത്. സിഎംആർഎൽ എക്സാലോജിക്കുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ കേസിലാണ് ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിട്ടുള്ളത്. ആദ്യ ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!