അവയവദാനത്തിന് നിര്‍ബന്ധിച്ചു; ഭര്‍ത്താവിനെതിരെ പരാതിയുമായി ആദിവാസി യുവതി

കണ്ണൂർ : അവയവദാനത്തിന് നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തുന്നതായി യുവതിയുടെ പരാതി.ഇടനിലക്കാരനും ഭര്‍ത്താവും ചേര്‍ന്ന് അവയവദാനത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നെടുംപൊയില്‍ സ്വദേശിനിയായ യുവതി ഡിഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്.

വൃക്ക ദാനം ചെയ്യാന്‍ 9 ലക്ഷം രൂപ വാഗ്ദാനം നല്‍കിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.ഇതിനായി തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയി ലേക്ക് വിളിച്ചുവരുത്തിയെ ന്നും പിന്മാറിയ തന്നെ ഇടനിലക്കാര്‍ ഭീഷണിപ്പെടുത്തിയെ ന്നും യുവതി പരാതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!