പലതും ഷെയർ ചെയ്യുന്ന പോലെ ഇതും ഷെയർ ചെയ്‌തു, പറ്റിപ്പോയി…. ജിതിൻ ഭാസ്കറിന്റെ ഓഡിയോ പുറത്ത്…

കോഴിക്കോട്: വ്യാജ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിട്ടുണ്ടെന്ന കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രതി ജിതിന്‍ ഭാസ്‌കറിന്റെ ശബ്ദ സംഭാഷണം പുറത്ത്. അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചുവെന്നും ജിതിന്‍ ഭാസ്‌കര്‍ പറയുന്നു. പ്രാദേശിക വാട്‌സ് ആപ്പ് കൂട്ടായ്മയിലെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്.

വ്യാജ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തതായി താന്‍ അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടുണ്ടെന്നും താന്‍ കൊടുത്ത മൊഴി പുറത്തുവിടണമെന്നും ജിതിന്‍ പറയുന്നതായി ഓഡിയോയിലുണ്ട്. അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് കഴിഞ്ഞദിവസം ജിതിന്‍ ഭാസ്‌കര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവിച്ചത് വിശദീകരിച്ചുകൊണ്ട് ജിതിന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗ്രൂപ്പില്‍ വരുന്ന പല മെസേജുകളും ചിത്രങ്ങളും ഷെയര്‍ ചെയ്തതുപോലെ ഇതും പറ്റിപ്പോയെന്ന് താന്‍ പൊലീസിനോട് പറഞ്ഞതായി ജിതിന്‍ പറയുന്നു. ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണ്. ഇതില്‍ ഉള്‍പ്പെട്ട പ്രതികളെ പിടിക്കണമെന്നും തന്റെ മൊഴി പുറത്തുവിടണമെന്നും ജിതിന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!