കവർച്ച ലക്ഷ്യമിട്ട് ബസിൽ വേഷം മാറികയറി…വനിതാ മോഷ്ടാക്കൾ പിടിയിൽ

പത്തനംതിട്ട: കവർച്ച ലക്ഷ്യമിട്ട് ബസിൽ വേഷം മാറികയറിയ തമിഴ്‌നാട് സ്വദേശിനികളായ മോഷ്ടാക്കൾ പിടിയിൽ. കൊയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് റാന്നി പോലീസിന്‍റെ പിടിയിലായത്.

ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽ നിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽ കയറിയ രണ്ടു യുവതികൾ ബസിൽ വെച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു.

ഇതിൽ സംശയം തോന്നിയ ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷിന്‍റോയെ വിവരം അറിയിച്ചു. യുവതികളുടെ പെരുമാറ്റത്തിൽ സംശയവും ജീവനക്കാർ പ്രകടിപ്പിച്ചു. തുടർന്ന് ഷിന്‍റോ റാന്നി ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിനെ ഫോണിൽ വിവരം ധരിപ്പിച്ചു.

ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം എസ്.ഐ സിബി എസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റാന്നി പോലീസ് സ്റ്റേഷന് മുന്നിൽവെച്ച് ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!