ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച;  ഡോക്ടർമാരുടെ വാർത്താ സമ്മേളനത്തിനിടെ ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വാർത്ത സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പ്രസ് മീറ്റ് നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്താ സമ്മേളനം നടത്തിയത്. വാർത്താ സമ്മേളനം നടക്കുന്നതിനിടെ ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ്‌ പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കുകയാണ്. മെഡിക്കൽ കോളേജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്.

5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിദയാണെന്നുമാണ് കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഡോ. ഷാഹിദക്ക് നിലവിൽ എസ്എടി ആശുപത്രിയിലാണ് സർവീസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!