രാഹുൽ ഗാന്ധി – കെസി രഹസ്യ കൂടിക്കാഴ്ച നടന്നോ? പ്രതികരിച്ച് രമേശ് ചെന്നിത്തല…

ആലപ്പുഴ: രാഹുൽ ഗാന്ധി – കെ സി വേണുഗോപാല്‍ രഹസ്യ കൂടിക്കാഴ്ച നടന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഡൽഹിയിലെ ഹൈക്കമാൻഡ് ചർച്ചയ്ക്ക് മുൻപ് രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും രഹസ്യമായി കൂടിക്കാഴ്ച നടത്തിയോ എന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കും. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

കെ സി വേണുഗോപാലിന് കൂടുതൽ പിന്തുണയുണ്ടെന്ന അവകാശവാദത്തിലും അദ്ദേഹം പ്രതികരിച്ചു. എംഎൽഎമാരുടെ പിന്തുണയൊക്കെ കഴിഞ്ഞ കാര്യമാണ്. ചർച്ചകൾ കഴിഞ്ഞു. ഇനി ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നേരിട്ടുള്ള ചർച്ച ഉടനുണ്ടാകില്ലെന്ന് വിവരങ്ങൾ വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!