കോട്ടയം : കേരളത്തിൽ ഭൂപരിഷ്കരണം നടപ്പാക്കിയപ്പോൾ ഏറ്റവും കൂടുതൽ ഭൂമി നഷ്ടപ്പെട്ടത് ക്ഷത്രിയ സമുദായത്തിനാണെന്നും വിദ്യാഭ്യാസ പുരോഗതിയും ദീർഘ വീക്ഷണവും കൊണ്ടാണ് ക്ഷത്രിയർ ഇപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്നതെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ക്ഷത്രിയ ക്ഷേമസഭ വാർഷികവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ആത്മജ വർമ തമ്പുരാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് വി.കെ.മധുകുമാർ വർമ, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.കെ.രാധിക വർമ,
യു.അജിത്ത് വർമ, ടി.എം.രാംജി വർമ, ടി.എൻ.വിനോദ് വർമ, എം.മുരളീധരവർമ, അംബിക വർമ, മല്ലിക റാണി വർമ, രാജാ രാജീവ് കുമാർ വർമ, വിവേക് വർമ എന്നിവർ പ്രസംഗിച്ചു. വിജോ ജോസിന്റെ മെന്റലിസം വിസ്മയ ഷോയും വിവിധ കലാപരിപാടികളും നടന്നു.
ഭാരവാഹികൾ: ആത്മജ വർമ തമ്പുരാൻ (പ്രസി), ആർ.ദീപേഷ് വർമ (വൈസ് പ്രസി), ടി.എം.രാംജി വർമ (സെക്ര), ടി.എൻ.വിനോദ് വർമ, ടി.ആർ.അശോക വർമ (ജോ.സെക്ര), എം.മുരളീധര വർമ ( ട്രഷ).
