സ്റ്റേഷനിൽ അനാവശ്യ സംസാരം വേണ്ട…പാറാവ് ഡ്യൂട്ടിക്കിടെ മൊബൈൽ ഫോൺ പാടില്ല..

തിരുവനന്തപുരം : പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഇനിമുതൽ ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ച് സമയം കളയാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

സ്റ്റേഷനുകളിൽ അനാവശ്യമായി സംസാരിച്ചു നടക്കുന്നതും അലസമായി ഇരിക്കുന്നതും കണ്ടാൽ കർശന നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!