കൊച്ചി : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി. രണ്ടാം പ്രതിഅഷ്റഫ് മൗലവിയടക്കം മൂന്നുപേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 19-ാം പ്രതി അബ്ദുൽ ഖാദർ, 20-ാം പ്രതി ഫിറോസ് എന്നിവരാണ് ജാമ്യം നിഷേധിക്കപ്പെട്ട മറ്റ് രണ്ട് പ്രതികൾ.
യു.എ.പി.എ പ്രകാരമുള്ള ജാമ്യവിലക്കാണ് പ്രതികൾക്ക് ജാമ്യം നിഷേധിക്കുന്നതിൽ നിർണായകമായത്. ദീർഘകാല കസ്റ്റഡി മാത്രം ജാമ്യത്തിന് മതിയായ കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് കേസിൽ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന പ്രത്യേക കോടതി വിലയിരുത്തലിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും ഹൈക്കോടതി പറഞ്ഞു. 71 പ്രതികളും, ആയിരത്തിലധികം സാക്ഷികളും ഉൾപ്പെടുന്ന കേസിൽ കുറ്റം ചുമത്തുന്നതിനുള്ള സ്റ്റേ സുപ്രീംകോടതി മേയിൽ നീക്കിയിരുന്നു.
ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി…
