മുണ്ടക്കയം : ചോറ്റി നിർമ്മലാരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ആളപായമില്ല.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
പുക കണ്ട് വാഹനം നിർത്തി കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. വാഹനം പൂർണമായും കത്തി. ഇതിനിടെ നാട്ടുകാർ ബക്കറ്റുകളിലും മറ്റും വെള്ളമെത്തിച്ച് ഒഴിച്ചു.
