പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം

കോട്ടയം : പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം. കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി യാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.45 വയസ്സായിരുന്നു

ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു..

വാക്ക് തർക്കത്തെ തുടർന്ന് ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഇവർ തമ്മിൽ മുൻപും വഴക്ക് പതിവായിരുന്നതായി പോലീസ് പറഞ്ഞു.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി . ഒപ്പം താമസിച്ചിരുന്നവരെ പോലീസ് ചോദ്യം ചെയ്‌തുവരുന്നു.

എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. കുറച്ചുനാളുകൾ മുമ്പ് ഇവിടെ തന്നെയാണ് തൊഴിലാളികൾ തമ്മിലുള്ള കശപിശയെ തുടർന്ന് മറ്റൊരാളും കൊല്ലപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!