ചെങ്ങന്നൂർ പെണ്ണുക്കര- ഭരണിക്കാവ് റൂട്ടിൽ ഗവൺമെന്റ് ഡിസ്പെൻസറിക്ക് സമീപം വാഹനാപകടം. മാരുതി ഇക്കോ വാനും, ബൈക്കും കൂട്ടിയിടിച്ച് ആയിരുന്നു അപകടം.
ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് തീ പടർന്നു.
അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു.
ചെങ്ങന്നൂർ സ്വദേശി ഉണ്ണികൃഷ്ണ (52) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ രണ്ടു മണിയോടെയായിരുന്നു അപകടം.
അപകടത്തിൽ സമീപത്തിനുള്ള ഒരു തെങ്ങിനും തീ പിടിച്ചു. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
വാഹനം അപകടം; ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു
