അത്താണിയിൽ വാഹനാപകടം; പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി : നെടുമ്പാശേരി – അത്താണിയിൽ ഉണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കപിൽ KS, ആദിത്യൻ എന്നിവരാണ് മരിച്ചത്.

പുലർച്ചെ നെടുമ്പാശ്ശേരി അത്താണിയിൽ എയർപ്പോർട്ടിലേക്ക് തിരിയുന്ന സിഗനലിൽ വച്ചാണ് അപകടം. ലോറിയുടെ പുറകിൽ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് കാറിൽ ഇടിച്ച് ഇവർ ലോറിയുടെ അടിയിൽ വീഴുകയായിരുന്നു. കപിൽ സംഭവ  സ്ഥലത്ത് വച്ച് തന്നെ മരിച്ചു: ആദിത്ത്യൻ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്.

അങ്കമാലി ലിറ്റിൽ ഫ്‌ളവർ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!