കൊല്ലം : കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ദിന ഫ്ലക്സ് വലിച്ച് കീറി എസ് എഫ് ഐ പ്രവർത്തകൻ.
ഇന്നലെ തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെ, കൊല്ലത്ത് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് എസ്.എഫ്.ഐ പ്രവർത്തകൻ വലിച്ച് കീറിയത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
പ്രതിഷേധ പ്രകടനത്തിനിടയിൽ നിന്നും ആവേശത്തോടെ ഓടിക്കയറിവന്ന പ്രവർത്തകൻ മീഡിയനിൽ വെച്ചിരുന്ന ഫ്ലക്സ് കീറി മറിച്ചിടുകയായിരുന്നു. ഇത് കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓർമ്മദിനത്തിലാണെന്നതും ശ്രദ്ധേയമാണ്.
സംഭവത്തിനിടയിൽ “കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ” എന്ന് ആൾക്കൂട്ടത്തിൽ നിന്നൊരാൾ ചോദിക്കുന്നതും, പ്രതിഷേധക്കാർ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
