സ്വർണവില്പന പരസ്യങ്ങളിൽ നിന്ന് വൻകിട ജ്വല്ലറികൾ പിന്മാറണം. ഗോൾഡ് വർക്കേഴ്സ് യൂണിയൻ

കോട്ടയം :- സ്വർണ്ണം പണയം വയ്ക്കരുത് വിൽക്കുന്നതാണ് നല്ലത് എന്ന വൻകിട ജ്വല്ലറികളുടെ പരസ്യത്തിൽ നിന്നും അവർ പിന്മാറണമെന്ന് ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

രാജ്യത്തെ ജനതയുടെ മൂലധനമായി അവർ സൂക്ഷിക്കുന്നത് സ്വർണാ ഭരണങ്ങൾ ആണ് . അത് വിറ്റു തുലയ്ക്കാൻ പ്രേരണ നൽകുന്നതിലൂടെ രാജ്യത്തിന്റെ തന്നെ മൂലധന നി ക്ഷേപത്തെയാണ് ഇവർ തകർക്കാൻ ശ്രമിക്കുന്നത് .

രാജ്യത്തെ വൻകിട ജ്വല്ലറികളുടെ ഫണ്ടിങ് ഏജൻസിയും, മൂലധന നിക്ഷേപകരും വിദേശ കമ്പനികളും ഏജൻസികളും ആണ്. ആയതുകൊണ്ട് തന്നെ വിലയ്ക്ക് എടുക്കുന്ന സ്വർണം ചെന്ന് ചേരുന്നത്. വിദേശ കമ്പനികൾക്കും, ഏജൻസികൾക്കുമാണ്.

സംസ്ഥാനത്ത് നല്ല അഭിപ്രായവും. നല്ല ഷോറൂമും ഉണ്ടെങ്കിൽ എത്ര ടൺ സ്വർണം വേണമെങ്കിലും ഇറക്കുമതിയിലൂടെ നൽകാൻ വൻകിട കുത്തക കമ്പനികളും വിദേശ കമ്പനികളും തയ്യാറാണ്. വേൾഡ് ഗോൾഡ് കൗൺസിൽലിനു ഇന്ത്യയിൽ സ്ഥാപനം തുടങ്ങാനുള്ള അനുമതിയില്ല എന്നതുകൊണ്ടാണ് ബിനാമികളായി സ്വർണ വ്യാപാര മേഖലയെ ഇവർ സ്വാധീനിക്കുന്നത്.

സ്വർണാഭരണങ്ങളുടെ ഏറ്റവും പ്രിയമുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും ഇത് സാരമായി ബാധിക്കുമെന്ന് ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഈ. എസ്.ബിജു പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ മൂലധന നിക്ഷേപത്തെ സാരമായി ബാധിക്കുന്ന ഇത്തരം പരസ്യങ്ങൾ പിൻവലിക്കാൻ തയ്യാറാകണം. സ്വർണ്ണ പണയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് സ്വർണ്ണ തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന ഒരു വിഷയവും കൂടിയാണ് ഇത് എന്നതിനാലാണ് ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ ഈ ആവശ്യമുന്നയിക്കുന്നതെന്ന് ഈ.എസ് ബിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!