കോട്ടയത്ത് കാപ്പ നിയമപ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി

കോട്ടയം: കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ (KAAPA) പ്രകാരം കോട്ടയം ജില്ലയിൽ ഒരാളെ കരുതൽ തടങ്കലിലാക്കി. വൈക്കം താലൂക്കിലെ കടുത്തുരുത്തി ചാലത്തറ വീട്ടിൽ കൃഷ്ണന്റെ മകൻ അനന്ദു സി.കെ (29)-നെതിരെയാണ് നടപടി.

നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു K. M. ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടത്.

അനന്ദു സി.കെ-യെ വിയ്യൂർ സെൻട്രൽ ജയിലിലാണ് പാർപ്പിക്കുന്നത്. ജില്ലയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെയും പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി നിയമാനുസൃത നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!