തൃശൂര്‍ പൂരം കലക്കൽ….ആഭ്യന്തര വകുപ്പ് മടക്കിയ റിപ്പോര്‍ട്ടില്‍ എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകൾ…

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തരവകുപ്പ് മടക്കിയ റിപ്പോര്‍ട്ടില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ മതിയായ തെളിവുകളില്ല. പൊലീസും ദേവസ്വം ഭാരവാഹികളും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് അജിത് കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന കേവല ഉപദേശം മാത്രമാണ് എം ആര്‍ അജിത് കുമാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കിയത്. ഇതൊരു വീഴ്ചയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു എന്നല്ലാതെ മറ്റ് ഗുരുതര പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് വിവരം.

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നലെയാണ് ആഭ്യന്തര വകുപ്പ് മടക്കിയത്. 2024 ഏപ്രില്‍ 19 രാവിലെ മുതല്‍ എംആര്‍ അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നു. പൂരം നടത്തിപ്പിലെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ആ സമയത്ത് മന്ത്രിയായിരുന്ന കെ രാജന്‍ പ്രശ്‌നങ്ങളെക്കുറിച്ച് അജിത് കുമാറിനെ അറിയിച്ചു.

എന്നാല്‍ പൊലീസിനോട് ശ്രദ്ധ വേണമെന്ന ഒരു ഉപദേശം മാത്രമാണ് അജിത് കുമാര്‍ നല്‍കിയത്. ഒരു പ്രതിസന്ധി വന്നപ്പോള്‍ ഫോണില്‍ പോലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!