കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നിൽ കൂട്ടത്തല്ല്; ആംബുലൻസ് ഡ്രൈവർമാരും ബൈക്ക് യാത്രക്കാരും തമ്മിലടിച്ചു

കോട്ടയം:  മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നിൽ സംഘർഷം. ആംബുലൻസ് ഡ്രൈവർമാരും ബൈക്ക് യാത്രക്കാരും തമ്മിലായിരുന്നു സംഘർഷമുണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

ബൈക്ക് ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ അയമ്നം സ്വദേശികളായ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് ആംബുലൻസ് ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗാന്ധിനഗർ പോലീസാണ് ഇവരെ കസ്റ്റഡിയിലെടു ത്തത്. ഇവർക്കെതിരെ പോലീസ് കേസെടുത്തേക്കും.

ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലേക്ക് ആംബുലൻസ് ഡ്രൈവർമാർ  സംഘം ചേർന്ന് എത്തി ഇടപെട്ടതോടെയാണ് സംഭവം വഷളായതും കയ്യാങ്കളിയിൽ കലാശിച്ചതും. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!