സ്വർണവില വീണ്ടും താഴേക്ക്… പവന്…

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തിരിച്ചുകയറാനുള്ള ശ്രമങ്ങൾക്കിടെ സ്വർണവില വീണ്ടും താഴേക്ക്.

ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 75 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,00,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 12,540 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ പവന് ഏകദേശം 7,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. സ്വർണവില ഉടൻ ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

ഡോളർ കരുത്താർജിച്ചതടക്കമുള്ള അന്താരാഷ്ട്ര സാമ്പത്തിക ഘടകങ്ങളാണ് സ്വർണവിലയിലെ മാറ്റത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!