യുവതിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്…

കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസെടുത്ത് പൊലീസ്.

സജിനും അമ്മയും കൂടുതൽ ആവശ്യപ്പെട്ട് മകളെ പീഡിപ്പിച്ചിരുന്നെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് കേസ്. ജ്യോതിഷയുടെ ഭർത്താവും അമ്മയും സഹോദരിയുമാണ് കേസിലെ പ്രതികൾ. മാങ്ങാട്ടിടം സ്വദേശിയായ ജ്യോതിഷയാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിലെ കിണറ്റിൽ ജീവനൊടുക്കിയത്.

കഴിഞ്ഞ മാർച്ച് എട്ടിന് പുലർച്ചെയായിരുന്നു ജ്യോതിഷ കിണറ്റിൽ ചാടിയത്. വിവാഹ സമയത്ത് ജ്യോതിഷക്ക് 12 പവൻ സ്വർണവും പണവും സ്ത്രീധനമായി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!