ഓപ്പറേഷന്‍ തെളിമ; കോട്ടയത്ത് 12 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം…

കോട്ടയം: ഭക്ഷ്യസ്ഥാപനങ്ങളില്‍ പാചക എണ്ണ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതു തടയാനും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ തെളിമ രണ്ടാം ഘട്ട പരിശോധനകള്‍ക്കു ജില്ലയില്‍ തുടക്കമായി.

ജില്ലയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലേക്കു എണ്ണപ്പലഹാ രങ്ങള്‍ ഉണ്ടാക്കി നല്കുന്ന നിര്‍മാണ യൂണിറ്റുകളിലാണ് പരിശോധനകള്‍ നടത്തിയത്.

കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, പാലാ എന്നീ മുനിസിപ്പാലിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന പലഹാര നിര്‍മാണ കേന്ദ്രങ്ങളിലായിരുന്നു പരിശോധനകള്‍. ജില്ലയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലേക്കു എണ്ണപ്പലഹാരങ്ങള്‍ ഉണ്ടാക്കി നല്കുന്ന നിര്‍മാണ യൂണിറ്റുകളിലാണ് പരിശോധനകള്‍ നടത്തിയത്.

കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, പാലാ എന്നീ മുനിസിപ്പാലിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന പലഹാര നിര്‍മാണ കേന്ദ്രങ്ങളിലായിരുന്നു പരിശോധനകള്‍. കടകളിലേക്ക് എണ്ണപ്പലഹാരം നല്കുന്നവര്‍ക്കു ബില്ലുകള്‍ ഇല്ലാത്തതിനാല്‍ ഇത്തരം നിര്‍മാണ യൂണിറ്റുകള്‍ കണ്ടെത്താന്‍ ഏറെ പ്രയാസമായിരുന്നു. പലഹാര നിര്‍മാണ യൂണിറ്റുകളുടെ ലൊക്കേഷന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തിയാണ് പരിശോധന നടത്തിയത്.

വഴിയോര ഭക്ഷണശാലകള്‍, ബജിക്കടകള്‍, ചായക്കടകള്‍, തട്ടുകടകള്‍, പലഹാര നിര്‍മാണ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കുകയും ഉപയോഗ ശൂന്യമായ 35.5 ലിറ്റര്‍ എണ്ണ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തിരുന്നു.

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ജില്ലയിലെ ഉദ്യോഗസ്ഥർ അഞ്ച് സ്‌ക്വാഡുകളായാണ് പരിശോധന പൂര്‍ത്തിയാക്കിയത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!