സ്വർണവിലയിൽ വീണ്ടും വർധന… പവന്…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,195 രൂപയായി.

ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയാണ് ഇന്നത്തെ വില.ഇന്നലെ പവന് 50 രൂപ വർധിച്ച് 1,05,080 രൂപയിലായിരുന്നു വ്യാപാരം നടന്നത്. തുടർച്ചയായ വിലവർധന ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുകയാണ്.

അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 220 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!