പാർട്ടി നിർദേശം തള്ളിയ രമ്യ ഹരിദാസിൻറെ നീക്കത്തിൽ കെപിസിസിക്ക് കടുത്ത അതൃപ്തി, പാളയം പ്രദീപിനെ….

തിരുവനന്തപുരം : ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കെ പി സി സിക്ക് കടുത്ത അതൃപ്തി. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുളള നീക്കവുമായി എം എൽ എ മുന്നോട്ടുപോയാൽ നേതൃത്വം നടപടി കടുപ്പിച്ചേക്കും.

പ്രദീപിനെ സ്റ്റാഫാക്കണം എന്ന ആവശ്യവുമായി ഇന്നലെ രംഗത്തെത്തിയ രമ്യ, വൈകാതെ നിയമസഭാ സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകിയേക്കുമെന്നാണ് സൂചന. രമ്യയുടെ നീക്കത്തിൽ ആഞ്ഞടിച്ചാണ് പ്രദീപിനൊപ്പം സസ്പെൻഷനിലായ സജാദ് രംഗത്തെത്തിയത്. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും വേണ്ടിവന്നാൽ എം എൽ എക്കെതിരെയും രംഗത്ത് വരേണ്ടിവരുമെന്നും സജാദ് പറഞ്ഞു.

പ്രദീപിനെ സ്റ്റാഫാക്കാനുള്ള കത്ത് നൽകുന്നതിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ രമ്യക്കെതിരെ നടപടി വേണമെന്ന ആവശ്യം തന്നെ ഉയർത്താനാണ് നീക്കം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!