തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ സിഎംആർഎൽ കേസില്‍ അന്വേഷണം തുടരാമെന്ന് ഇഡിക്ക് നിയമോപദേശം. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇ ഡി നിയമോപദേശം തേടിയത്.
ഹൈക്കോടതി വിജിലൻസ് എഫ്ഐആർ റദാക്കിയിട്ടില്ല, അന്വേഷണം മാത്രമാണ് സ്റ്റേ ചെയ്തതെന്നും നിയമോപദേശത്തിൽ പറയുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പിണറായി വിജയന് ഉടൻ പുതിയ സമൻസ് നൽകുമെന്നാണ് സൂചന.
