ചേരാനല്ലൂര്‍ അപകടം….കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന് മാറ്റം …

എറണാകുളം : ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച വാഹനം ഇടിച്ച് മധ്യവയസ്‌കന് ജീവന്‍ നഷ്ടമായ സംഭവത്തില്‍ പൊലീസ് വീഴ്ചയില്‍ കൂടുതല്‍ നടപടികളുമായി വകുപ്പ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന് മാറ്റം.

ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പകരം ചുമതല ഡിഐജി ആര്‍ നിശാന്തിനിക്ക് നല്‍കും. സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സി ഐ ശ്യാംകുമാര്‍ കെ എസ് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.

സംഭവസ്ഥലം സന്ദര്‍ശിച്ച് എഡിജിപി പി വിജയന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി എടുത്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നടപടി പ്രഖ്യാപിച്ചത്.

കമ്മീഷണറെ മാറ്റുന്നതിന് മുൻപ് സി ഐ ശ്യാം കുമാര്‍ കെ എസ്, എസ് എച്ച് ഒവിശ്വജിത്ത് വി എസ്. എഎസ്ഐ മനോജ് കെ ടി, സിപിഒ അരുണ്‍ ജോഷി എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!