മൃതദേഹം വീണ്ടെടുക്കാൻ കൊടുംകാട്ടിൽ പോലീസിൻ്റെ സാഹസികദൗത്യം…

ഇടുക്കി : കഞ്ഞിക്കുഴി പഞ്ചായത്തിലെ കൊടുംവനമായ അയ്യപ്പൻമലയിലെ ചെങ്കുത്തായ പാറയിടുക്കിൽ ജീവനൊടുക്കിയ ആദിവാസി യുവാവിന്റെ മൃതദേഹം പോലീസ് പുറത്തെത്തിച്ചത് സാഹസികമായി.

തോട്ടപ്പുഴു കടിച്ചും ചാറ്റൽമഴ നനഞ്ഞും വെള്ളംപോലും കിട്ടാതെയും അവശരായ പോലീസുകാർക്ക് ദൗത്യം പൂർത്തിയാക്കാൻ പുലർച്ചെ മൂന്നുമണിവരെ കാത്തിരിക്കേണ്ടിവന്നു.

വെണ്മണി പാലപ്ലാവ് ഉന്നതിയിലെ പാറയളിയിൽ സജിയെ (30) കാണാനില്ലെന്നുകാണിച്ച് സഹോദരി ചിത്ര കഴിഞ്ഞ 12-നാണ് കഞ്ഞിക്കുഴി പോലീസിൽ പരാതി നൽകിയത്. രണ്ടുദിവസത്തിനുശേഷം ഉൾവനത്തിലെ അയ്യപ്പൻമലയിലെ പാറയിടുക്കിൽ മൃതദേഹം കിടക്കുന്നതായി ഫോറസ്റ്റ് വാച്ചർമാർ പോലീസിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!